Monday, November 30, 2009

വാരാണസീ പുരപതേ ഭജ വിശ്വനാഥം













മൂവ്വായിരത്തി ഇരുനൂറോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന ഞങ്ങളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്
വടക്ക് വരണയും തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.

ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക് മരണത്തിന്റെ രൂക്ഷഗന്ധമാണ്. മരിക്കാനായി ഇവിടെ എത്തുന്നു നിരവധിപേർ. ഇവിടെ വന്ന മരിക്കുന്നവർ ശ്രീ പരമേശ്വര സന്നിധി പുൽകുന്നു.

ജടയിൽ ഗംഗയും വാമഭാഗത്ത് ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം.

എല്ലാം ശിവമയം ശിവ ശക്തി മയം.. അഘോരികൾക്ക് ശിവനാണ് ഏകദൈവം. ശിവനിൽ ലയിക്കാൻ ശിവനെ ഭജിക്കാൻ… വാരാണസിയിലെ അഘോരി പുരത്തിലേക്ക്

ശിവായ ഗൌരീ വദനാരവിന്ദ
സൂര്യായ ദക്ഷാധ്വരനാശനായ
ശ്രീ നീലകണ്ഠായ വൃഷദ്വജായ
തസ്മൈ ശികാരായ നമ:ശിവായ

Wednesday, November 18, 2009

ശിവോഹം



ശൈത്യം ഘനീഭവിച്ച് കിടക്കുന്ന കേദാരഭൂമിയിൽ നിന്ന്, ഉഗ്രമൂർത്തിയായ കൈലാസനാഥന്റെ കർമ്മാംഗണത്തിൽ നിന്ന്,ഇരുളിൽ കിടക്കുന്ന ജനതിക്ക് വേദാന്ത പൊരുളുകളോതാൻ നിയോഗിതനായ അഘോരി എത്തുന്നു.

ഓം ശിവോഹം